കൊല്‍ക്കത്ത: കൈകൂലി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്തിയ വിധി എഴുതിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വാര്‍ത്തകളില്‍ ഇടം നേടിയ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജി വച്ചു. ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ചെന്ന് അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
വിരമിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് അഭിജിത് ഗാംഗുലി സ്ഥാനമൊഴിഞ്ഞത്. രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ച അദ്ദേഹം ചീഫ് ജസ്റ്റിസിന് രാജി കത്ത് നേരിട്ട് ഏല്‍പ്പിക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ അഭിജിത് ഗാംഗുലി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗാംഗുലി ബംഗാളിലെ തംലുക്ക് നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
2018 ൽ കൊൽക്കത്ത ഹൈക്കോടതിയിൽ ചേർന്ന അഭിജിത് ഗാംഗുലി 2024 ഓഗസ്റ്റില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി വിരമിക്കേണ്ടതായിരുന്നു. എന്നാല്‍, ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അദ്ദേഹം നേരത്തെ രാജിക്കത്ത് നല്‍കുകയായിരുന്നു.രാഷ്ട്രീയത്തില്‍ ഇറങ്ങാനും ബിജെപിയ്ക്ക് വേണ്ടി രാജ്യസഭയിലേക്ക് മത്സരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജഡ്ജിയെന്ന നിലയിൽ തന്‍റെ ജോലി പൂർത്തിയാക്കിയെന്നും കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാര്‍ഗ്ഗം രാഷ്ട്രീയമാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഇതാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ശരിയായ സമയമെന്നും കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.