കൊല്ലം: കൊല്ലത്ത് 17.094 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മങ്ങാട് ചാത്തിനാംകുളം സ്വദേശി മുഹമ്മദ് നിയാസ് (25) ആണ് എക്സൈസിന്റെ പിടിയിലായത്. ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് കൊല്ലത്തെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.
കൊല്ലം റേഞ്ച് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാളുടെ സംഘത്തിലെ മറ്റു കണ്ണികളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) വിനോദ് ശിവറാം, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വിനയകുമാര്‍, സുരേഷ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വിഷ്ണുരാജ്, ബിനുലാല്‍, ജ്യോതി, അനീഷ് കുമാര്‍, ശ്യാം കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനു കെ മണി, രാജിസ എക്സൈസ് ഡ്രൈവര്‍ സന്തോഷ്കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.ലക്ഷ്യം വിദ്യാർത്ഥികൾ, എത്തിക്കുന്നത് ബംഗളൂരുവിൽ നിന്ന്'; കൊല്ലത്തെ ലഹരി സംഘത്തിലെ പ്രധാനി പിടിയിൽ
0
ബുധനാഴ്ച, മാർച്ച് 13, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.