ധരംശാല: ഇന്ത്യന്‍ താരം റിങ്കു സിംഗ് കഴിഞ്ഞ ദിവസം ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് വേദിയാവുന്ന ധരംശാലയിലെത്തിയത് ടി20 ലോകകപ്പിന്റെ ഫോട്ടോ ഷൂട്ടിന്റെ ഭാഗമായെന്ന് റിപ്പോര്‍ട്ട്.
ടി20 ലോകകപ്പ് ടീമില്‍ ഫിനിഷറായി ഇടം ഉറപ്പിച്ച റിങ്കുവിനെ ധരംശാലയിലേക്ക് ബിസിസിഐ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ധരംശാലയിലെത്തിയ റിങ്കു ഇംഗ്ലണ്ട് കോച്ച് ബ്രെണ്ടന്‍ മക്കല്ലവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുന്‍ താരവും പരിശീലകനും കൂടിയാണ് മക്കല്ലം. ഫോട്ടോ ഷൂട്ടിന് ശേഷം റിങ്കു ഐപിഎല്‍ ഒരുക്കങ്ങള്‍ക്കായി തിരിച്ചുപോകുകയും ചെയ്തു.ടി20 ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള കളിക്കാരുടെ ഫോട്ടോ ഷൂട്ടാണ് ധരംശാലയിലെ മനോഹരമായ പശ്ചാത്തലത്തില്‍വെച്ച് നടത്തിയത് എന്നാണ് സൂചന.
അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍ ഇടമുണ്ടാകില്ലെ എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.