പാലക്കാട്/കൊച്ചി: കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ സിപിഎം നേതാവ് എകെ ബാലനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. കോൺഗ്രസ് തോൽക്കുമെന്ന് ബാലൻ പറഞ്ഞതിന്‍റെ അർത്ഥം ബിജെപി ജയിക്കും എന്നാണോ എന്ന് വിഡി സതീശൻ ചോദിച്ചു.
രാജ്യത്ത് കോൺഗ്രസിന്റെ മയ്യത്ത് എടുക്കും എന്ന് വച്ചാൽ അതല്ലേ അർത്ഥം?ബിജെപിയെ സഹായിക്കുകയാണ് സിപിഎം ചെയ്യുന്നത്. സിപിഎം വംശനാശം നേരിടുകയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയാണ് കോൺഗ്രസ് മത്സരിക്കുന്നത്.എന്നാൽ സിപിഎം സ്വന്തം നിലനിൽപ്പാണ് നോക്കുന്നത്. സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇലക്ഷൻ സ്റ്റണ്ട് ആണ്. നേരത്തെ ആകാമായിരുന്നല്ലോ. കേന്ദ്ര സർക്കാരിനെതിരെ പോരാട്ടം നടത്തുകയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം.
ഇതിനെല്ലാം പിന്നിൽ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ആകെ പേടിച്ച് ഇരിക്കുകയാണ്. ബിജെപി -സിപിഎം ബാന്ധവം ആണ്. അവർ ഒരുമിച്ച് നിന്നാലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് ഇല്ലാത്ത സ്പേസ് കേരളത്തിൽ സിപിഎം ഉണ്ടാക്കുകയാണ്.
ബിജെപി നേതാക്കളെ ഡൽഹിയിൽ പോയി കണ്ട സ് രാജേന്ദ്രനെതിരെ നടപടിയെടുക്കാൻ ധൈര്യം ഇല്ലാത്ത ഭീരുക്കളുടെ പാർട്ടി ആണ് സിപിഎം. ബിജെപിയുടെ ബി ടീം ആയി കേരളത്തിൽ സിപിഎംപ്രവർത്തിക്കുകയാണ്.കേരളത്തിലെ സിപിഎമ്മിന്‍റെ കാലനായി പിണറായി മാറി. തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു. കോൺഗ്രസ് വിരുദ്ധത പറഞ്ഞ് ബിജെപിയേ സിപിഎം നേതാക്കൾ സന്തോഷിപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
മോദിയെയും പിണറായിയും ജനങ്ങൾ മടുത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തലപറഞ്ഞു. ചിഹ്നം രക്ഷിക്കാൻ അല്ല മത്സരിക്കുന്നത് എ കെ ബാലൻ പറഞ്ഞത് ശരിയാണ്. മരപ്പട്ടിക്ക് ഈനാംപേച്ചിക്കും വോട്ട് പിടിക്കാതിരിക്കാൻ നടത്തുന്ന തെരഞ്ഞെടുപ്പാണിത്. സിപിഎം ചിഹ്നം നിലനിർത്താനാണ് വോട്ടുപിടിക്കുന്നത്.കേരളത്തിൽ ഇഡി വരില്ല. പിണറായി മോദിയും തമ്മിലുള്ള അന്തർധാര അത്ര നല്ലതാണ്. പ്രിയങ്കയുടെ ഭർത്താവുമായി ബന്ധപ്പെട്ട ഡിഎല്‍എഫ് ബന്ധം സിപിഎം പ്രചരിപ്പിക്കുന്നത് വെറും കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.