മലയാള സിനിമ അതിന്റെ ഏറ്റവും തിളക്കമുള്ള കാലങ്ങളില്‍ ഒന്നിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഫെബ്രുവരി മാസത്തിലെത്തിയ മൂന്ന് ചിത്രങ്ങളാണ് വന്‍ തോതില്‍ തിയറ്ററുകളിലേക്ക് ആളെ എത്തിച്ചത്. പ്രേമലുവും ഭ്രമയുഗവും ഏറ്റവുമൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സും.
ഇതില്‍ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും വന്‍ തരംഗമായിരിക്കുകയാണ്. കൊടൈക്കനൈല് പശ്ചാത്തമാക്കുന്ന, തമിഴ് കഥാപാത്രങ്ങള്‍ ഉള്ള, കമല്‍ ഹാസന്റെ ഗുണ സിനിമയുടെ റെഫറന്‍സുകളുള്ള ചിത്രം വളരെ പെട്ടെന്നാണ് തമിഴ് പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. ഇപ്പോഴിതാ മറ്റൊരു ഭാഷയിലെ പ്രേക്ഷകരിലേക്കും എത്താന്‍ ഒരുങ്ങുകയാണ് ചിത്രം.മലയാളത്തിനൊപ്പം നല്ലൊരു ശതമാനം ഡയലോഗുകള്‍ തമിഴില്‍ ഉള്ള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. അതിനാല്‍ത്തന്നെ ഒരു തമിഴ് ചിത്രം പോലെയാണ് തമിഴ്നാട്ടില്‍ ചിത്രം സ്വീകരിക്കപ്പെടുന്നത്. ഇപ്പോഴിതാ തെലുങ്കിലേക്ക് മൊഴി മാറ്റിയും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ചിത്രം റിലീസിന് എത്തുകയാണ്.
ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന് ചിദംബരം ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.ഒരു തമിഴ് യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാര്‍ച്ച് 15 ന് തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.