അബുദാബി: ഇത്തിഹാദ് എയര്‍വേയ്സിന്റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇന്ത്യയിലേക്ക് പുതിയ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍ പത്ത് ആക്കി ഉയര്‍ത്തി. ഇതിന് പുറമെ ജയ്പൂരിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന മൂന്ന് സര്‍വീസുകളുണ്ട്.പുതിയ സര്‍വീസുകള്‍ വരുന്നതോടെ കേരളത്തിലേക്ക് ആഴ്ചയില്‍ ആയിരത്തോളം പേര്‍ക്കും ജയ്പൂരിലേക്ക് 1200 പേര്‍ക്കും കൂടുതല്‍ സഞ്ചരിക്കാനുള്ള അവസരമാണ് ലഭിക്കുക.ജയ്പൂരിലേക്ക് ജൂണ്‍ 16നാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ആദ്യം ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജയ്പൂരിലേക്ക് കൂടി സര്‍വീസ് തുടങ്ങുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ 11 ആയി ഉയരും. ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഴ്ചയിൽ 3 വിമാന സർവീസുകളാണ് ഉണ്ടാകുക. കൂടാതെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് അബുദാബി വഴി കണക്ഷന് സര്‍വീസും പ്രയോജനപ്പെടുത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.