വളാഞ്ചേരിയിൽ വൻ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ.

മലപ്പുറം: വളാഞ്ചേരിയിൽ വൻ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. ആയിരക്കണക്കിന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. എന്തിനാണ് സ്‌ഫോടക വസ്തുക്കൾ കൊണ്ടുവന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ പിടികൂടിയത്.

കസ്റ്റഡിയിൽ എടുത്ത നാല് പേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ജലാറ്റിൻ സ്റ്റിക്ക് -1124, ഡിറ്റനേറ്റർ -4000, ഇലക്ട്രിക് ഡിറ്റനേറ്റർ- 3340, സേഫ്റ്റി ഫ്യൂസ് -1820 എന്നിങ്ങനെയാണ് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ ഒരു മണിക്കൂറിന് ശേഷം പുറത്തുവിടുമെന്നാണ് വളാഞ്ചേരി പൊലീസ് പറയുന്നത്.
ക്വാറിയിൽ നിന്ന് പിടികൂടിയതിന് പുറമെ, ക്വാറിയിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചുനൽകുന്ന ആളുടെ പാലക്കാട് നടുവട്ടത്തെ വീട്ടിൽ നിന്നും സ്ഫോടകവസ്തു ശേഖരം പിടിച്ചിട്ടുണ്ട്. സ്വാമിദാസൻ, ക്വാറി തൊഴിലാളികളായ ഷാഫി, ഉണ്ണികൃഷ്ണൻ, രവി എന്നവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്വാമിദാസൻ പല ക്വാറികളിലേക്കും സ്ഫോടകവസ്തുക്കളെത്തിക്കുന്നയാള്‍ ആണെന്നാണ് വിവരം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !