തിരുവനന്തപുരം: ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക റൂട്ട്സിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍. കാര്‍ഡുകളുടെ പരിഷ്കരിച്ച ഡിസൈനിന്റെ പ്രകാശനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
നോര്‍ക്ക ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി, ഐ.ഡി കാര്‍ഡു വിഭാഗത്തില്‍ നിന്നും രമണി.കെ, ശ്രീജ എന്‍.സി, എന്നിവര്‍ സംബന്ധിച്ചു. ലോകത്തെമ്പാടുമുളള പ്രവാസികേരളീയരെ കണ്ടെത്താനും ആവശ്യഘട്ടങ്ങളിൽ സര്‍ക്കാര്‍ സഹായം എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഐ.ഡി കാർഡ് സേവനങ്ങൾ. പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പരിഷ്കരിച്ച ഡിസൈനാണ് പുറത്തിറക്കിയത്.അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പുതിയ ഡിസൈനിലുളള കാര്‍ഡുകള്‍ ലഭ്യമാക്കും.18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുഡന്റ് ഐ.ഡി കാർഡ്. ഐ.ഡി കാര്‍ഡുകള്‍ക്കും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനും മൂന്നു വര്‍ഷവുമാണ് കാലാവധി.
അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.