ന്യൂഡല്‍ഹി: കടമെടുപ്പു പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. പരിധി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ദേശപ്രകാരം നടന്ന കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥ തല ചര്‍ച്ച രണ്ടാം വട്ടവും പരാജയപ്പെട്ടിരുന്നു.
ഇക്കാര്യങ്ങള്‍ അടക്കം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി മുമ്പാകെ വിശദീകരിക്കും. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം യോജിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ വേണു വ്യക്തമാക്കിയിരുന്നു. അധികമായി 19,370 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. ഇതില്‍ തീരുമാനമായില്ല. 13,890 കോടി മാത്രമേ അനുവദിക്കൂ എന്നു കേന്ദ്രം അറിയിച്ചതായും ചീഫ് സെക്രട്ടറി പറഞ്ഞു. ചര്‍ച്ചയിലെ കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കടമെടുപ്പ് പരിധി: കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍,
0
തിങ്കളാഴ്ച, മാർച്ച് 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.