ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ്. 11 കോടി രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് സിപിഐയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.
പഴയ പാന്‍ കാര്‍ഡ് വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതിന് പിഴയും പലിശയുമടക്കം 11 കോടി തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് സിപിഐ നീക്കം. വേട്ടയാടലാണ് ആദായനികുതി വകുപ്പ് നോട്ടീസിന് പിന്നിലെന്ന് സിപിഐ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികളെ ബിജെപി വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ചെറു കക്ഷിയാണെങ്കിലും ബിജെപിക്ക് തങ്ങളെ ഭയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പുതുതായി 1700 കോടിയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് കൈമാറിയത്. 2017-18 മുതല്‍ 20-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. ഈ കാലഘട്ടത്തിലെ നികുതി പുനര്‍ നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു കോണ്‍ഗ്രസ് നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.
നേരത്തെ 2014-15, 16- 17 വരെയുള്ള പുനര്‍ നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ്.
രേഖകളൊന്നുമില്ലാതെയാണ് നോട്ടീസെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. ആദായ നികുതി വകുപ്പിന്റെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും പാര്‍ട്ടി ആരോപിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.