ശക്തിപ്രകടനവുമായി ഇൻഡ്യ മുന്നണി: ജയിലില്‍ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറും ' വാക്കല്ല ,ഹൃദയമാണ്, ആത്മാവാണ് .ജയിലിൽ നിന്നും കെജരിവാളിൻ്റെ സന്ദേശവുമായി സുനിത,,

ന്യൂഡല്‍ഹി: ശക്തിപ്രകടനമായി ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി. ഡല്‍ഹി രാംലീല മൈതാനിയിലാണ് റാലി. നടന്നത് മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു.

ജനാധിപത്യത്തെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളെല്ലാം അണിനിരന്നു. രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി തുടങ്ങിയവര്‍ റാലിക്കെത്തി. ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പനയും വേദിയിലെത്തി.

ഒരു കാരണവുമില്ലാതെയാണ് കെജരിവാളിനെ ജയിലിലില്‍ ഇട്ടിരിക്കുന്നതെന്നും നീതിവേണമെന്നും സുനിത കെജരിവാള്‍ പറഞ്ഞു. നരേന്ദ്രമോഡി എന്റെ ഭര്‍ത്താവിനെ ജയിലിലടച്ചു. പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യമാണോ?. കെജരിവാള്‍ യഥാര്‍ത്ഥ ദേശസ്‌നേഹി ആണെന്നും സത്യസന്ധനായ വ്യക്തിയാണെന്നും നിങ്ങള്‍ കരുതുന്നുണ്ടോ. കെജരിവാള്‍ രാജിവെക്കണമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോയെന്നും സുനിത ചോദിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെജരിവാള്‍ നല്‍കിയ ആറു സന്ദേശങ്ങള്‍ അടങ്ങിയ സന്ദേശവും സുനിത വേദിയില്‍ വായിച്ചു. ഒരു പുതിയ രാഷ്ട്ര നിര്‍മ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലില്‍ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറും വാക്കല്ല ,ഹൃദയമാണ്, ആത്മാവാണ് . സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കെജരിവാള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !