ന്യൂഡല്‍ഹി: സനാതന ധര്‍മത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഡിഎംകെ നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.
അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നല്കുന്ന അവകാശം ഉദയനിധി സ്റ്റാലിന് ലംഘിച്ചെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതായിരുന്നു പരാമര്‍ശം.സനാതനധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവന. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.
ഈ പരാമര്‍ശത്തിന് ആറുസംസ്ഥാനങ്ങളില്‍ ഉദയനിധി സ്റ്റാലിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ടാണ് ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയെ സമീപിച്ചത് നിങ്ങള്‍ ഒരു സാധാരണക്കാരനല്ല, നിങ്ങള്‍ ഒരു മന്ത്രിയാണ്. അനന്തരഫലങ്ങള്‍ നിങ്ങള്‍ അറിയണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.