സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പെര്‍ഫോമ റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കാന്‍ വൈകിപ്പിച്ച മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കല്‍പ്പറ്റ വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍.


ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി.കെ, സെക്ഷന്‍ ഓഫിസര്‍ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പെര്‍ഫോമ റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കാന്‍ വൈകിയതിലാണ് നടപടി.

പെര്‍ഫോമ റിപ്പോര്‍ട്ട് വൈകിയോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 

സിദ്ധാര്‍ത്ഥന്റെ കുടുംബം ക്ലിഫ് ഹൗസിനു മുന്നില്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തിരക്കിട്ട നടപടി.അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുള്ളതായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചിരുന്നു. അന്വേഷണം വഴിമുട്ടിയതില്‍ ഭയമുണ്ടെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !