യു എ ഇയിൽ നിരവധി ഒഴിവുകള്‍

തൊഴിലന്വേഷകർക്ക് പ്രതീക്ഷ നൽകി യു എ ഇയിൽ നിരവധി ഒഴിവുകള്‍ കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് വഴി തികച്ചും ഫ്രീയായി നടത്തുന്ന റിക്രൂട്ട്മെന്റിലൂടെയാണ് നിയമനം. ഇ എല്‍ വി ഫോർമാന്‍, റെസിഡന്റ് ടെക്നീഷ്യന്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് അവസരം.


ഫോർമാന്‍ വിഭാഗത്തില്‍ യുഎഇ ഡ്രൈവിങ് ലൈസന്‍സുള്ളവർക്ക് മുന്‍ഗണന ലഭിക്കും. എന്നാല്‍ ഇത് നിർബന്ധമില്ല. കൂടാതെ ഇ എല്‍ വി സിസ്റ്റങ്ങളുടെ ഇൻസ്റ്റാളേഷൻ, ടെർമിനേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയിൽ അനുഭവപരിചയം ഉണ്ടായിരിക്കണം. തുടക്കത്തില്‍ 2000 യു എ ഇ ദിർഹമായിരിക്കും (45000 രൂപ) ശമ്പളം. 

ഒന്നിലധികം പ്രോജക്ടുകളും സിസ്റ്റങ്ങളും കൈകാര്യം ചെയ്യുന്നതിൽ പരിചയമുണ്ടായിരിക്കണം. ഇ എല്‍ വി സിസ്റ്റങ്ങളിൽ 2-5 വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കും മുന്‍ഗണനയുണ്ടാകും (യുഎഇ/ജിസിസിയിൽ അഭികാമ്യം). 

ഇലക്‌ട്രിക്കൽ അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സിൽ ഐടിഐ/ഡിപ്ലോമ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിൻ്റെ പകർപ്പ്, അനുഭവ സാക്ഷ്യപത്രം എന്നിവ jobs@odepc.in എന്ന വിലാസത്തിൽ 2024 മാർച്ച് 11-നോ അതിനുമുമ്പോ അയയ്‌ക്കേണ്ടതാണ്.

എസി ടെക്നീഷ്യന്‍ വിഭാഗത്തില്‍ എട്ട് ഒഴിവുകളും എംഇപി ടെക്നീഷ്യന്‍ -4, ടെക്നീഷ്യന്‍ ഇലക്ട്രിക്കല്‍ -4 , പ്ലംബർ - 3, ഓപ്പറേറ്റർ ബി എം എസ് -1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. അതേസമയം ടെക്നീഷ്യന്‍ വിഭാഗത്തില്‍ പുരുഷന്മാർക്കും സ്ത്രീകള്‍ക്കും അവസരമുണ്ട്. 

റസിഡന്റ് ടെക്നീഷ്യർമാരായിട്ടായിരിക്കും സ്ത്രീകളുടെ നിയമനം. ഉദ്യോഗാർത്ഥികൾ അവരുടെ ഭക്ഷണകാര്യം  സ്വയം കൈകാര്യം ചെയ്യേണ്ടി വരും. എന്നാൽ ഇതിനായുള്ള ചിലവ് ശമ്പളത്തിന്റെ കൂടെ അവർക്ക് ലഭിക്കും.ദുബായ്, അബുദാബി എമിറേറ്റുകളിലായി ഇവർ ജോലി ചെയ്യേണ്ടി വരും.

2200 യു എ ഇ ദിർഹം മുതല്‍ 2500 ദിർഹം വരെയാണ്(49534-56,288 രൂപ) ശമ്പളം. അലവന്‍സുകള്‍ ഇതില്‍ അടങ്ങിയിരിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, നിങ്ങളുടെ CVയും പാസ്‌പോർട്ടിൻ്റെ പകർപ്പും gulf@odepc.in എന്ന ഇമെയിലിലേക്ക് 2024 മാർച്ച് 13-നോ അതിനു മുമ്പോ അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഡെപെക് ഓഫീസില്‍ ബന്ധപ്പെടുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !