തിരുവനന്തപുരം: നർത്തകൻ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച നർത്തകി സത്യഭാമ മരുമകളുടെ സ്ത്രീധന പീഡനക്കേസിൽ പ്രതി. സത്യഭാമയ്ക്കെതിരെ മകന്റെ ഭാര്യയുടെ പരാതിയിൽ 2022ലാണ് സ്ത്രീധന പീഡനക്കേസ് ഫയൽ ചെയ്തത്.
മകന്‍ അനൂപിന്റെ ഭാര്യയുടേതാണ് പരാതി. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് പരാതി. 2022ൽ കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മകൻ ഒന്നാം പ്രതിയും സത്യഭാമ രണ്ടാം പ്രതിയുമാണ്.
2022 നവംബറിലായിരുന്നു സത്യഭാമയുടെ മകന്റെ വിവാഹം. വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പത്തുലക്ഷം രൂപ മാതാപിതാക്കളില്‍ നിന്നു വാങ്ങി കൊണ്ടുവരണമെന്നും ഒപ്പം പരാതിക്കാരിയുടെ വീടും സ്ഥലവും മകന്‍റെ പേരില്‍ എഴുതി നല്‍കണമെന്നും നിരന്തരം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.