ചില ഭക്ഷണങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സമയാനുസൃതമായി കൊളസ്ട്രോള്‍ നിയന്ത്രിക്കും.
കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടുമ്പോള്‍ അത് ധമനികളില്‍ അടിഞ്ഞുകൂടുകയും ഫലകങ്ങള്‍ അഥവാ പ്ലാക്ക് ഉണ്ടാക്കുകയും ചെയ്യും. ഇവ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ചില ഭക്ഷണങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അവ എന്തെക്കെയെന്ന് പരിശോദിക്കാം,ഓട്സ്
ഫൈബറും ബീറ്റാ ഗ്ലൂക്കനും മറ്റ് പോഷകങ്ങളും അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍
മുഴുധാന്യങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി പോലെയുള്ള മുഴുധാന്യങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.
സിട്രസ് പഴങ്ങള്‍
വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട് പോലെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഒമേഗ 3
ഫാറ്റി ഫിഷാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
നട്സ്
നട്സാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ നട്സ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി വാള്‍നട്സും ബദാം പ്രത്യേകമായി കഴിക്കുക.
അവക്കാഡോ
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ഇവ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നതിനും സഹായിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഹൃദയാരോഗ്യത്തിന്റെ ആരോഗ്യത്തിനും അവക്കാഡോ കഴിക്കുന്നത് ഏറെ നല്ലതാണ്.
ബെറി
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്റി ഓക്സിഡന്റുകളും ഫൈബറും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പയർ വർഗ്ഗങ്ങള്‍
പയറു വര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഇലക്കറി
ഇലക്കറികളാണ് ഒമ്ബതാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറവും ആന്റി ഓക്സിഡന്റുകളും ധാതുക്കളും മറ്റും ധാരാളം അടങ്ങിയതുമായ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പച്ചക്കറി
വെണ്ടയ്ക്ക, വഴുതനങ്ങ തുടങ്ങിയ ഫൈബര്‍ അടങ്ങിയ പച്ചക്കറികളും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.