വാഷിങ്ടണ്‍: ഇന്ത്യയിലെ പൗരത്വ (ഭേദഗത വിജ്ഞാപനത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക. എല്ലാ സമുദായങ്ങള്‍ക്കും നിയമപ്രകാരം തുല്യ പരിഗണനയെന്നത് അടിസ്ഥാനപരമായ ജനാധിപത്യ തത്വമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
മതസ്വാതന്ത്ര്യവും ബഹുമാനവും എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണനയുമാണല്ലോ ജനാധിപത്യത്തിന്റെ അടിസ്ഥാന പരമായ തത്വങ്ങളെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ പ്രതികരിച്ചു.അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണ് പുതിയ നിയമമെന്നും അത് ആരുടെയും അവകാശങ്ങളെ തടസ്സപ്പെടുത്തില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സിഎഎയെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ മൂന്ന് അയല്‍രാജ്യങ്ങളിലെ മതപീഡനം മൂലം 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ അഭയം തേടിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് പൗരത്വ (ഭേദഗതി) നിയമം 2019 ശ്രമിക്കുന്നു.
ഒരു പൗരന്റേയും അവകാശങ്ങള്‍ തിരിച്ചെടുക്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ രാജ്യത്തെ ന്യൂപക്ഷങ്ങള്‍ ഭയക്കേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. മാര്‍ച്ച് 11നാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.