പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും'; കെ സുരേന്ദ്രൻ

പത്തനംതിട്ട: പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാളെ തിരുവനന്തപുരത്ത് ഇവർ പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ ഇടത് മുന്നണികളിൽ നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കെ ഫോൺ, കെ റെയിൽ അത് പോലെയാണ് കെ റൈസെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. ഒന്നും കിട്ടാൻ പോകുന്നില്ല. കെ റൈസിലെ കെ എന്നാല്‍ എന്നാണ് അർത്ഥമെന്ന് സുരേന്ദ്രൻ പരിഹസിച്ചു. 

എസ്എഫ്ഐഒ അന്വേഷണം ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. 

എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സിഎഎയുമായി ഇറങ്ങുന്നതെന്നും വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !