കൊല്ലം: കൊറ്റങ്കരയിൽ പോക്സോ കേസിലെ ഇരയുടെ അച്ഛനും അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛൻ മരിച്ചു. അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കൊറ്റങ്കര പഞ്ചായത്ത് അംഗം ടി.എസ്. മണിവര്‍ണ്ണൻ പ്രതിയായ കേസിലെ ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളാണിവർ. പെൺകുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. പുലർച്ചെ മൂന്നു മണിയോടെയാണ് പ്ലസ് വൺ വിദ്യാർഥിനിയുടെ അച്ഛൻ തൂങ്ങി മരിച്ചത്.
ആത്മഹത്യാ ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണ അമ്മ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യയ്ക്ക് മുൻപ് മൂത്ത മകളുടെ ഭർത്താവിനെ അച്ഛൻ ഫോൺ വിളിച്ച് അറിയിച്ചിരുന്നു.
വീട്ടിലെത്തിയ മരുമകൻ അമ്മയെ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ നില അപകടകരമല്ല. പെൺകുട്ടിയുടെ സ്കൂളിൽ നാടകം പഠിപ്പിക്കാനെത്തിയ കൊറ്റങ്കര പഞ്ചായത്തിലെ സ്വതന്ത്ര അംഗമായ മണിവർണൻ അടുപ്പം സ്ഥാപിച്ച് ഫോൺ വഴി ശല്യം ചെയ്തെന്നാണ് കേസ്.
മകളെ മണിവർണൻ തട്ടിക്കൊണ്ടുപോയെന്ന മതാപിതാക്കളുടെ പരാതിയിലും കേസുണ്ട്. മണിവർണൻ്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ രാത്രി 12 മണിക്ക് ശേഷം ഉൾപ്പെടെ 1000 ത്തിൽ അധികം തവണ കുട്ടിയെ വിളിച്ചതായി കണ്ടെത്തി. കേസിൽ കോടതി മണിവർണനെ റിമാൻഡ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.