നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ചേന. വിറ്റാമിന്‍ സി, ബി6, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ഉള്ളതു കൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും ഹൃദ്രോഗം ചെറുക്കാനും ചേന ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ ചേനയില്‍ അടങ്ങിയിട്ടുണ്ട്.ഓര്‍മശക്തി വര്‍ധിപ്പിക്കാനും ചേന ഗുണം ചെയ്യും. കൂടാതെ, ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്‌ക്കാനും ചേന കഴിക്കാം. ദിവസവും ചേന കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ചേന മറവിയെ തടയാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവ ഓര്‍മശക്തി വര്‍ധിപ്പിക്കാനും സഹായിക്കും.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ ചേനയില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 6, ബി 1 റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, നിയാസിൻ, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയും ഇതിലുണ്ട്.
ഒരു പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്ന ചേന ദഹനക്കേട് മാറാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
ചേന കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ തടയാനും സഹായിക്കും. കൊഴുപ്പ് കുറഞ്ഞ പച്ചക്കറിയാണിത്.
ശരീരത്തില്‍ ഹോർമോണ്‍ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിനാല്‍ സ്ത്രീകള്‍ ചേന കഴിക്കുന്നത് വളരെ നല്ലതാണ്.
ഇത് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുകയും ശരീരത്തിലെ ഹോർമോണ്‍ ബാലൻസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഹെമറോയ്ഡുകളോ മലബന്ധമോ ഉള്ള ആളുകള്‍ക്ക് ചേന നല്ലതാണ്. കാട്ടുചേനയ്‌ക്കാണ് കൂടുതല്‍ ഔഷധ ഗുണമുള്ളത്.
ചേനയുടെ ആന്‍റി ഇൻഫ്ലമേറ്ററി, വേദനസംഹാരി ഗുണങ്ങള്‍ സന്ധി വേദന കുറയ്‌ക്കാൻ സഹായിക്കുന്നു. ഈ പച്ചക്കറിയില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് പല രോഗങ്ങളും ഗുരുതരമാകാനുള്ള സാധ്യതയും കുറയ്‌ക്കുന്നു.
വിറ്റാമിൻ ബി-6 കൊണ്ട് സമ്പന്നമായ ഈ പച്ചക്കറി സ്ത്രീകളിലെ പ്രീമെൻസ്ട്രല്‍ സിൻഡ്രോം (പിഎംഎസ്) ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നു.
ചേനയിലെ ഇരുമ്പ് പൊട്ടാസ്യം, വിറ്റാമിൻ എ എന്നിവ ശരീരത്തിന് ഊർജം നല്‍കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിഷാദം, ഉത്കണ്ഠ, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് എന്നിവ ഉള്ളവര്‍ ചേന മിതമായ അളവില്‍ കഴിക്കുന്നത് ഗുണംചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.