കോഴിക്കോട്: ഡോക്ടര്‍മാര്‍ സ്വയം ജീവനൊടുക്കുന്നത് തടയാന്‍ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). മെഡിക്കല്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ 20ലധികം ഡോക്ടര്‍മാരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത്. അതുകൊണ്ട് തന്നെ മെഡിക്കല്‍ രംഗത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള നടപടികളെപ്പറ്റി ആലോചിക്കണമെന്ന് ഐഎംഎ നിർദേശിച്ചു.
ഡോക്ടര്‍മാര്‍ക്കായി സൗജന്യ മെഡിക്കല്‍ കൗണ്‍സിലിംഗും തെറാപ്പിയും നല്‍കാനുള്ള സംവിധാനം ആരംഭിക്കുമെന്ന് ഐഎംഎ അറിയിച്ചു. ജോലിസ്ഥലത്തും വ്യക്തി ജീവിതത്തിലും ഡോക്ടര്‍മാര്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കാനുള്ള സംരംഭം ആയിരിക്കുമിതെന്നും ഐഎംഎ പ്രഖ്യാപിച്ചു.ഇതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ മാനസിക ക്ഷേമം ലക്ഷ്യമിട്ട് ‘ഐഎംഎ ഹെല്‍പ്പിംഗ് ഹാന്‍ഡ്സ്’ എന്ന പേരില്‍ ഒരു ആപ്പും ആരംഭിച്ചിട്ടുണ്ട്.
മെഡിക്കല്‍ രംഗത്തെ സഹപ്രവര്‍ത്തകരുടെ മാനസിക ക്ഷേമത്തിന് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്നും’ ഐഎംഎ പ്രതിനിധി അറിയിച്ചു.മാനസികാരോഗ്യം ഉറപ്പാക്കാനുള്ള സേവനങ്ങള്‍ നല്‍കുന്നതിലൂടെ ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സഹായം തേടാവുന്നതാണ്. തങ്ങളുടെ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ഡോക്ടര്‍മാര്‍ക്ക് പിന്തുണയാകാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും ഐഎംഎ വ്യക്തമാക്കി.
“നിരവധി വെല്ലുവിളികളാണ് ആരോഗ്യവിദഗ്ധര്‍ നേരിടുന്നത്. ഇതെല്ലാം മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്,” ഡോ. എംകെ മുനീര്‍ പറഞ്ഞു. ഐഎംഎ ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ആപ്പ് ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.