ആസാമിലെ ​ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പൊലീസ് അക്കാദമിയിലെ ഡിഎസ്പിയായ കിരൺ നാഥാണ് അറസ്റ്റിൽ

ദില്ലി: വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ ഉന്നത പൊലീസ് ഉ​ദ്യോ​ഗസ്ഥൻ അറസ്റ്റിൽ. ആസാമിലെ ​ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പൊലീസ് അക്കാദമിയിലെ ഡിഎസ്പിയായ കിരൺ നാഥാണ് അറസ്റ്റിലായത്. 15കാരിയെയാണ് ഇയാൾ നിരന്തരമായി പീഡിപ്പിച്ചത്. 

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ശനിയാഴ്ച്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കിരൺ നാഥ് തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും കുടുംബാം​ഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കാറുണ്ടെന്നും പെൺകുട്ടി പറയുന്നു.


അതേസമയം, അന്വേഷണത്തിൽ തെളിവുകൾ കിട്ടിയെന്നും പൊലീസുകാരനെ അറസ്റ്റ് ചെയ്തതായും ഡിസിപി ​ഗ്യാനേന്ദ്ര പ്രതാപ് സിങ് അറിയിച്ചു. പോക്സോ കേസുൾപ്പെടെ നിരവധി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പെൺകുട്ടിയുടേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തിയതായും തുടരന്വേഷണം നടന്നു വരികയാണെന്നും ഡിസിപി പ്രതികരിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !