രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ്റെയും അളവ് നിയന്ത്രിക്കുന്നതില്‍ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. ഇൻസുലിൻ സ്‌പൈക്കിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്
കാർബോ ഹൈഡ്രേറ്റ് കുറഞ്ഞ, കലോറി കുറഞ്ഞ, ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്
നട്സുകള്‍
വിവിധ നട്സുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. ഇവയില്‍ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
സാല്‍മണ്‍ ഫിഷ്
സാല്‍മണ്‍ ഫിഷ് പോലെയുള്ളവ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും.
ഇലക്കറികള്‍
പ്രമേഹരോഗികള്‍ ഇലക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. ചീരയില്‍ ഫൈബറും മറ്റ് വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ ഗുണം ചെയ്യും.
ധാന്യങ്ങള്‍
ധാന്യങ്ങളാണ് മറ്റൊരു ഭക്ഷണം. ഓട്സ്, ബ്രൗണ്‍ റൈസ്, ഗോതമ്പ് തുടങ്ങിയ മുഴുവൻ ധാന്യങ്ങളും നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്.
അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.പയർവർഗ്ഗങ്ങള്‍
ചെറുപയർ, ബീൻസ് എന്നിവയുള്‍പ്പെടെയുള്ള പയർവർഗ്ഗങ്ങള്‍ നാരുകള്‍, പ്രോട്ടീൻ, സങ്കീർണ്ണ കാർബോഹൈഡ്രേറ്റ് എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. പയർവർഗ്ഗങ്ങള്‍ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.ബെറി
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറികളില്‍ ആൻ്റിഓക്‌സിഡൻ്റുകള്‍, നാരുകള്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റ് പല പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അവയ്ക്ക് താരതമ്യേന കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്.
ഹെർബല്‍ ടീ
ഹെർബല്‍ ടീകള്‍ പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.