ഹൈദരാബാദ്: ഹൈദരാബാദിൽ ഒരു സ്റ്റോര്‍ ഉദ്ഘാടനത്തിന് എത്തിയ നടി കാജൽ അഗർവാളിനെതിരെ മോശം പെരുമാറ്റവുമായി യുവാവ്. പിന്നാലെ നടി പ്രതികരിച്ചതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. അച്ഛൻ വിനയോടൊപ്പമാണ് കാജല്‍ പരിപാടിയില്‍ പങ്കെടുത്തത്. സെല്‍ഫി എടുക്കാന്‍ വന്ന യുവാവ് കാജലിന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു.
സ്റ്റോര്‍ ഉദ്ഘാടനത്തിന് എത്തിയ യുവാവ് കാജലിന്റെ അരക്കെട്ടിലൂടെ കൈയ്യിട്ട് പിടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രതികരിച്ച കാജല്‍ അത് തടുത്തു. ഉടന്‍ തന്നെ അയാളില്‍ നിന്നും നടി ദൂരം പാലിച്ചു. യുവാവിന്റെ പ്രവര്‍ത്തിയെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. സെല്‍ഫി എടുക്കാന്‍ നല്കുന്ന അവസരം ഏതെങ്കിലും ഒരു വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാനുള്ള അവസരമല്ലെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.
എന്നാല്‍ ഈ സംഭവത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കാതെ കാജല്‍ വളരെ നന്നായി തന്നെ ചടങ്ങില്‍ പങ്കെടുത്തു. 2022 ല്‍ മകന് നീലിന്റെ ജന്മത്തിന് ശേഷം കാജല്‍ സിനിമ രംഗത്ത് നിന്നും ചെറിയ ഇടവേളയിലായിരുന്നു. അവസാനമായി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി എന്ന ചിത്രത്തിലാണ് കാജല്‍ അഭിനയിച്ചത്.
കാജല്‍ ശക്തയായ പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്ന സത്യഭാമ എന്ന ചിത്രം ഉടന്‍ റിലീസാകാന്‍ പോവുകയാണ്. അടുത്തിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ തന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍ സംബന്ധിച്ച് കാജല്‍ പ്രതികരിച്ചു.
ശക്തമായ കഥാപാത്രങ്ങളുള്ള സിനിമകള്‍ എനിക്ക് എന്നും താല്‍പ്പര്യമാണ്. എന്റെ വരാനുള്ള രണ്ട് വമ്പൻ റിലീസുകൾ വരാനിരിക്കുന്നുണ്ട്. സത്യഭാമ അതുപോലെ തന്നെ ഇന്ത്യൻ 2. രണ്ടിലും എന്റെ വേഷം മികച്ചതാണെന്ന് കരുതുന്നു- കാജല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.