യാത്രക്കാരുടെ ഭാഗത്തും നിന്നും ഉണ്ടാകുന്ന അനാവശ്യമായ പ്രവർത്തികൾ മൂലം വിമാനങ്ങൾ വൈകുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ ഇത് പോലെ ഒന്ന് അപൂർവമായിരിക്കും.
മാർച്ച് ആറിന് സന്യയിൽ നിന്ന് ബെയ്ജിംഗിലേക്കുള്ള ചൈന സതേൺ എയർലൈൻസ് വിമാനത്തിലാണ് അസ്വഭാവിക സംഭവങ്ങൾ അരങ്ങേറിയത്. ഒരു യാത്രക്കാരൻ വിമാനത്തിന്‍റെ എഞ്ചിനിലേക്ക് നാണയങ്ങൾ വലിച്ചെറിഞ്ഞതോടെ രാവിലെ 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് മണിക്കൂറിലധികം വൈകുകയായിരുന്നു.
വിമാനം പുറപ്പെടാന്‍ അസ്വാഭാവികത തോന്നിയപ്പോള്‍ നടത്തിയ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് എഞ്ചിനിലെ തകരാറ് കണ്ടത്താൻ ജീവനക്കാർക്ക് സാധിച്ചത്. നാണയങ്ങൾ എറിഞ്ഞതായി സംശയിക്കുന്ന ഒരു യാത്രക്കാരനെ ഫ്ലൈറ്റ് അറ്റൻഡന്‍റ് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നുകഴിഞ്ഞു.
എന്നാൽ, ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഭാഗ്യം വരുമെന്ന് കരുതി എഞ്ചിനിലേക്ക് അഞ്ച് നാണയങ്ങൾ ഇട്ടതായി ഇയാൾ സമ്മതിച്ചു. ഒടുവിൽ മെയിന്‍റനന്‍സ് ജീവനക്കാരുടെ സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കിടെ നാണയങ്ങൾ കണ്ടെത്തിയതായി എയർലൈൻ സ്ഥിരീകരിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.