'മൈ ഡിയര്‍ കുട്ടിച്ചാത്തനി'ലെ ബാലതാരം; സിനിമാ സംവിധായകൻ സൂര്യകിരണ്‍ അന്തരിച്ചു,,

ചെന്നൈ: പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരണ്‍ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്നു സൂര്യകിരണ്‍..

തിങ്കളാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്ത'നിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരണ്‍. പിന്നീട് തെലുങ്ക് സിനിമയില്‍ അഭിനേതാവായും സംവിധായകനായുമായിരുന്നു സൂര്യകിരണിൻ്റെ രണ്ടാം വരവ്. നടി കാവേരി സൂര്യകിരണിന്റെ ഭാര്യയായിരുന്നു. ഇവർ പിന്നീട് ബന്ധം വേർപെടുത്തി. മലയാളത്തിലുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ നായികയായ നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി.
ബാലതാരമായി 200-ലേറെ ചിത്രങ്ങളില്‍ വേഷമിട്ട ശേഷമാണ് സൂര്യകിരണ്‍ സംവിധാനത്തിലേക്ക് തിരിഞ്ഞത്. 1978-ല്‍ പുറത്തിറങ്ങിയ 'സ്നേഹിക്കാൻ ഒരു പെണ്ണ്' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 'മൗനഗീതങ്ങള്‍', 'സത്യഭാമ', 'പടിക്കാത്തവൻ' തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
2003-ല്‍ സത്യം എന്ന ചിത്രമാണ് ആദ്യ സംവിധാനം. 'ധന 51 ', 'ബ്രഹ്മാസ്ത്രം', 'രാജു ഭായി', 'ചാപ്റ്റർ 6 ' എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങള്‍. 

പിന്നീട് നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം 'അരസി' എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് ഇദ്ദേഹം തിരിച്ചു വരവ് നടത്തിയിരുന്നു. ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് സൂര്യകിരണിന്റെ അപ്രതീക്ഷിത വിയോഗം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !