പട്ന: ബിഹാറില്‍ യുവതി കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചതായി പരാതി. വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു യുവതിയുടെ ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തിന് ശേഷം റോഡില്‍ തള്ളിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബക്സാര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തെ കുറിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അനില്‍ ഗോണ്ടിനെയാണ് കാമുകി ആക്രമിച്ചത്. വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അനിലിനെ യുവതിയും ബന്ധുവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അനിലിന്റെ സഹോദരന് പറഞ്ഞു. വീട്ടില്‍ എത്തിയ സമയത്ത് യുവതിയും യുവതിയുടെ സഹോദരനും ചേര്‍ന്ന് അനിലിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ തള്ളിയ അനില്‍ ഒരുവിധത്തില്‍ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നില്‍ യുവതിയുടെ ഗൂഢാലോചനയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടക്കത്തില്‍ അനിലിനെ യുവതിയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷമാണ് ജനനേന്ദ്രിയം ഛേദിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.വീട്ടിലേക്ക് വിളിച്ചുവരുത്തി, ജനനേന്ദ്രിയം ഛേദിച്ച ശേഷം കാമുകനെ റോഡില്‍ തള്ളി; യുവാവ് ഗുരുതരാവസ്ഥയില്‍,യുവതിക്കെതിരെ അന്വേഷണം,,
0
ചൊവ്വാഴ്ച, മാർച്ച് 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.