ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പയ്ക്ക് എതിരെ പോക്സോ കേസ്.
തനിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്ന 17കാരിയുടെ പരാതിയിലാണ് യെഡിയൂരപ്പയ്ക്ക് എതിരെ നടപടി. ബംഗളൂരു സദാശിവനഗര്‍ പൊലീസ് ആണ് യെഡിയൂരപ്പയ്ക്ക് എതിരെ കേസെടുത്തത്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പം സഹായം ചോദിച്ചു വന്ന തന്നോട് യെഡിയൂരപ്പ മോശമായി പെരുമാറി എന്നതാണ് 17കാരിയുടെ പരാതിയില്‍ പറയുന്നത്. പോക്സോ ആക്ടിലെ എട്ടാം വകുപ്പ്, 354 എ വകുപ്പ് എന്നിവ പ്രകാരമാണ് നടപടി. മറ്റൊരു ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് യെഡിയൂരപ്പയുടെ സഹായം തേടി എത്തിയപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായതെന്നും 17കാരിയുടെ പരാതിയില്‍ പറയുന്നതായാണ് റിപ്പോർട്ട്. വിഷയത്തില്‍ യെഡിയൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ലസഹായം ചോദിച്ചുവന്ന 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്
0
വെള്ളിയാഴ്ച, മാർച്ച് 15, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.