അമരാവതി: കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാൻ കർഷകൻ ചെയ്ത കുറുക്കുവിദ്യ കാരണം കിട്ടിയത് മുട്ടൻപണി. കടം പെരുകിയപ്പോള്‍ കഞ്ചാവ് കൃഷി ചെയ്തതാണ് കർഷകന് വിനയായത്.,
ആന്ധ്രാപ്രദേശിലാണ് സംഭവം. പ്രകാശം ജില്ല സ്വദേശിയായ കർഷകൻ കേശനപ്പള്ളി ബ്രഹ്മയ്യ പയറ് തോട്ടത്തില്‍ 282 കഞ്ചാവ് ചെടികള്‍ വളർത്തുകയായിരുന്നു.ഗംഗുപല്ലേ ഗ്രാമത്തിലെ തോട്ടത്തിലാണ് ഇയാള്‍ കഞ്ചാവ് കൃഷി ചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആറടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. അഞ്ച് ഏക്കറോളം നിലമാണ് ഇയാള്‍ക്കുള്ളത്. ഇവിടെ പല കൃഷികള്‍ ഇയാള്‍ ചെയ്തിരുന്നു.
മഴക്കുറവും കാലാവസ്ഥാവ്യതിയാനവും കാരണം കൃഷിയില്‍ വലിയ നഷ്ടം നേരിടേണ്ടി വന്നു. കടം പെരുകിയതോടെ പയറ് ചെടികള്‍ക്കിടയില്‍ കഞ്ചാവ് വളർത്താൻ ഇയാള്‍ തീരുമാനിക്കുകയായിരുന്നു.
ക.ഞ്ചാവ് വിത്തുകള്‍ എവിടെനിന്നാണ് ബ്രഹ്മയ്യയ്ക്ക് ലഭിച്ചതെന്നതില്‍ വ്യക്തതയില്ല. കഞ്ചാവ് ചെടികള്‍ ഉദ്യോഗസ്ഥർ നശിപ്പിച്ചു. മൂന്ന് ലക്ഷത്തോളം വിലവരുന്ന കഞ്ചാവ് ചെടികളാണ് കർഷകൻ നട്ടുവളർത്തിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.