അലപ്പുഴ ജനറൽ ആശുപത്രിയിൽ യുവാവിന്‍റെ പരാക്രമം; അത്യാഹിത വിഭാ​ഗത്തിൽ അതിക്രമിച്ചു കയറി, അറസ്റ്റ്

 ആലപ്പുഴ: ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ യുവാവിന്‍റെ പരാക്രമം. സംഭവത്തിൽ ആലപ്പുഴ ചാത്തനാട് ഷി​ജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയിൽ അതിക്രമിച്ചു കയറിയ ഇയാൾ വാതിൽ തകർക്കുകയും വനിതാ സെക്യൂരിറ്റി ​ഗാർഡിനെ ആക്രമിക്കുകയും ചെയ്തു.
ഡോക്ടറെ അസഭ്യം വിളിച്ച പ്രതി അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയ്ക്കായി എത്തിയ രോ​ഗികളേയും ജീവനക്കാരേയും മുൾമുനയിൽ നിർത്തി.

ജനറൽ ആശുപത്രി ഡ്യൂട്ടി ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ കെപി ടോംസാണ് ഷിജോയെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !