ആലപ്പുഴയിൽ വീണ്ടും കടൽ ഉൾവലിഞ്ഞു, തീരത്ത് ചെളി; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ,,

ആലപ്പുഴ: പുറക്കാട് വീണ്ടും കടൽ ഉൾവലിഞ്ഞത് ആശങ്ക വർധിപ്പിച്ചു. തീരത്ത് നിന്ന് 25 മീറ്ററോളം ദൂരം ചെളിയടിഞ്ഞു.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുൻപും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിരുന്നു. അന്ന് 300 മീറ്ററോളം ദൂരമാണ് ചെളിയടിഞ്ഞത്. തീരത്ത് രണ്ടു വശങ്ങളിലുമായി ഒരു കിലോമീറ്റർ‌ ഭാ​ഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇത് സാധാരണ പ്രതിഭാ​സമാണെന്നാണ് അന്ന് വിദ​ഗ്ധർ പറഞ്ഞത്.

മൂന്ന് ദിവസത്തിനകം കടൽ പൂർവ്വസ്ഥിതിയിലായി. കൂടാതെ പ്രദേശത്ത് ചാകര ലഭിക്കുകയും ചെയ്തു. ഇത്തവണ അത്രയും രൂക്ഷമല്ല കാര്യങ്ങൾ എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

തീരത്ത് രണ്ടുവശങ്ങളിലുമായി 500മീറ്ററോളം ഭാ​ഗത്താണ് ചെളിയടിഞ്ഞത്. കഴിഞ്ഞ തവണത്തേത്തിന്റെ അത്രയും കടൽ ഉൾവലിയുകയും ചെയ്തിട്ടില്ല. എന്നാൽ ചെളിയടിഞ്ഞത് കാരണം ചാകര നഷ്ടപ്പെടുമോ എന്ന ആശങ്ക മത്സ്യത്തൊഴിലാളികളുടെ ഇടയിലുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !