കടുത്തുരുത്തിയില്‍ പൂഴിക്കുന്നേൽ വീട്ടിൽ അനീഷ് ഗോപി (38) പോലീസ് പിടിയില്‍

കടുത്തുരുത്തി : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. 

കടുത്തുരുത്തി, പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ പൂഴിക്കുന്നേൽ വീട്ടിൽ അനീഷ് ഗോപി (38) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സമീപവാസിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. 

യുവാവ് വീട്ടമ്മയുടെ ഭർത്താവിനെ കൂട്ടിക്കൊണ്ടുപോയി മദ്യപിച്ചത് വീട്ടമ്മ ചോദ്യം ചെയ്യുകയും ഇതിലുള്ള വിരോധം മൂലം കഴിഞ്ഞദിവസം വൈകിട്ട് 8.00 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് ഭർത്താവിനെ അടിക്കുകയും, ഇത് തടയാൻ ശ്രമിച്ച വീട്ടമ്മയെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും,ഓട് കൊണ്ട് അടിക്കുകയുമായിരുന്നു.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ സിങ്ങ് സി.ആർ, എസ്.ഐ മാരായ നാസർ കെ, റോജിമോൻ, സജി കെ.പി, സി.പി.ഓ മാരായ സുനിൽ അനൂപ് അപ്പുക്കുട്ടൻ, രാജേഷ്, ഷുക്കൂർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !