തീക്കോയി : ക്ഷേമനിധി കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തു തീർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി തീക്കോയി ടൗണിൽ ധർണ നടത്തി.
സെബാസ്റ്റ്യൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഈ സമരം സൂചന മാത്രമാണെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കുന്ന ഒരു സർക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോമോൻ ഐക്കര, പി എച്ച് നൗഷാദ്, ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വി ജെ ജോസ്, ബിനോയ് ജോസഫ്, കോൺഗ്രസ്മണ്ഡലം പ്രസിഡണ്ട് ഹരി മണ്ണുമഠം, യുഡിഎഫ് ചെയർമാൻ ജോയ് പൊട്ടനാനി, ഐഎൻടിയുസി കൺവീനർ സുരേഷ് പി ജി തുടങ്ങിയവർ ധർണയിൽ പങ്കെടുത്ത് സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.