കടുത്തുരുത്തി: കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞിരിക്കുന്നു.
ZODIAC ബാർ ഹോട്ടലിൽ നിന്നും GM ബാബു ജോസഫ് ബാർ ജീവനക്കാരനെ മർദ്ധിക്കുന്ന ഭീകര ദൃശ്യം. തെറ്റു ചെയ്തെങ്കിൽ നിയമപരമായി നേരിടണം. ഇത് ശരിയല്ല പ്രതികരണവുമായ് പ്രദേശവാസികൾ . റിപ്പോർട്ടർ ഉൾപ്പടെ ഉള്ള ചാനലുകൾ മർദ്ദന ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്‌തു കഴിഞ്ഞു വെങ്കിലും പ്രതിയും മർദ്ദനമേറ്റയാളും കാണാ മറയത്തെ ഇരുളിൽ തന്നെ.
മർദ്ദന ശേഷം അക്രമിയായ മാനേജർ എന്ന് വിളിക്കുന്ന ആളെ ഉടമയുടെതന്നെ മറ്റൊരു ബാറിലേക്ക് സ്ഥലം മാറ്റിയെന്നാണ് അറിയുവാൻ കഴിയുന്നത്. പൊലീസിന് പരാതി ലഭിക്കാത്തതിനാൽ അന്വേഷിക്കാൻ കഴിയാത്ത ബുദ്ദിമുട്ട് ഉണ്ടെങ്കിലും അവരും ഇപ്പോൾ കാര്യങ്ങൾക്ക് മുൻകൈ എടുക്കുന്നുവെന്നാണറിവ്.
സംഭവം ഇപ്രകാരം
കടുത്തുരുത്തി ZODIAC ബാർ ഹോട്ടലിൽ നിന്നും മദ്യപിച്ചു പൈസ എടുത്തു എന്ന് ആരോപിച്ചാണ് ജനറൽ മാനേജർ GM ബാബു ജോസഫ് എന്ന് സോഷ്യൽ മീഡിയ പറയുന്ന ആൾ പാവപെട്ട ബാർ ജീവനക്കാരനെ മർദ്ധിക്കുന്നത്. കേട്ടാലറയ്ക്കുന്ന തെറിയും അടിയും ചവിട്ടും തൊഴിയും എല്ലാം പാവത്തിന് സഹിക്കേണ്ടി വന്നു എന്നിട്ടും ഒന്നും ഉരിയാടാനാകാതെ ഭീകരർ കണക്കെ നിയമങ്ങൾ കാറ്റി പറത്തിയ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയെ നാണിപ്പിച്ച ക്രൂര മർദ്ദനം. കൂടെ ശിങ്കിടികളെന്നോണം കുറെ ആൾക്കാരെയും കാണാം. ഭീകര ജീവിയെ കിട്ടിയതെന്നപോലെ വളഞ്ഞിട്ട് ഒറ്റയ്ക്ക് കാട്ടിക്കൂട്ടുന്ന ഈ അതിക്രമ ഭീകര ദൃശ്യങ്ങൾ മുമ്പ് വിശന്നപ്പോൾ അക്രമിക്കപ്പെട്ട് മരിച്ച ആദിവാസി യുവാവിന്റെ ഓർമയിലേക്ക് പ്രബുദ്ധ കേരള ജനതയെ തിരികെ എത്തിയ്ക്കുന്നു. 2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിരയായി കൊല്ലപ്പെടുന്നത്. അത് കടയിൽ നിന്ന് വിശന്നിട്ട് സാധങ്ങൾ എടുത്തുവെന്ന് ആണെങ്കിൽ ഇന്ന് കാശ് മോഷ്ടിച്ചു എന്നാണ്. അവിടെ ജനക്കൂട്ട മർദ്ദനമെങ്കിൽ ഇവിടെ ജീവനക്കാരുടെ മർദ്ദനമാണ്.
ഈ എന്ത് ന്യായീകരണത്തിന്റെ പുറത്താണെങ്കിലും ഇത്തരത്തിൽ ആക്രമിച്ചത് ശരിയല്ല. നിയമം കയ്യിലെടുത്ത അക്രമിയെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക എന്നാണ് സോഷ്യൽ മീഡിയിൽ നാട്ടുകാരും കാഴ്ചക്കാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
തെറ്റു ചെയ്തെങ്കിൽ നിയമപരമായി നേരിടണം. ഇത് ശരിയല്ല.കടുത്തുരുത്തി ZODIAC ബാർ ഹോട്ടലിൽ നിന്നും ബാബു ജോസഫ് ബാർ ജീവനക്കാരനെ മർദ്ധിക്കുന്ന ഭീകര ദൃശ്യം മദ്യപിച്ചു പൈസ എടുത്തു എന്ന് ആരോപിച്ചാണ് ഇയാൾ ഈ പാവപെട്ട തൊഴിലാളിയെ ഇത്തരത്തിൽ ആക്രമിച്ചത് ഇയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക
Posted by Santhosh Kuzhuvelil on Friday, 9 February 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.