ധൻബാദ് :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ജാർഖണ്ഡിൽ പര്യടനം തുടരുന്നു.
ജാർഖണ്ഡിലെ ഗോഡയിൽ നിന്ന് ആരംഭിച്ച യാത്രയിൽ നിരവധി ആളുകളാണ് പങ്കെടുക്കുന്നത്. ജാർഖണ്ഡിലെ ഇന്ത്യ മുന്നണിയുടെ ഭാഗമായ പാർട്ടികളുടെ പ്രതിനിധികളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്. ധൻബാദിലാണ് ഇന്നത്തെ യാത്രയുടെ സമാപനം.
രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര പ്രത്യയശാസ്ത്രപരമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ലെന്നുമാണ് കോൺഗ്രസിന്റെ വാദം. മറിച്ച് 10 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ ആന്യായത്തിനെതിരെയാണ് യാത്ര നടത്തുന്നതെന്നും കോൺഗ്രസ് പറയുന്നു. യാത്രയുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഉത്തർപ്രദേശാണ്. ജാർഖണ്ഡിലും അസമിലും എട്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്ര മധ്യപ്രദേശിൽ ഏഴ് ദിവസം തുടരും. ഉത്തർപ്രദേശിൽ, റായ്ബറേലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും അമേഠി ഉൾപ്പെടെയുള്ള രാഷ്ട്രീയ സുപ്രധാന മേഖലകളിലൂടെ യാത്ര കടന്നുപോകും. ബിഹാറിലെ ഏഴ് ജില്ലകളിലും ഝാർഖണ്ഡിലെ 13 ജില്ലകളിലും രാഹുൽ ഗാന്ധിയുടെ മാർച്ച് യഥാക്രമം 425 കിലോമീറ്ററും 804 കിലോമീറ്ററും താണ്ടും.
രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര ജനുവരി 14 ന് മണിപ്പൂരില്‍ നിന്ന് ആരംഭിച്ച് മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ 67 ദിവസങ്ങളിലായി 6,713 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്രയാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബസിലും കാല്‍നടയായും 6,713 കിലോമീറ്റര്‍ സഞ്ചരിക്കാനാണ് പദ്ധതി. 'ന്യായ് യാത്ര’ രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.