പത്തനംതിട്ട : തിരുവചന ശ്രവണവും വായനയും ആത്മശുദ്ധീകരണത്തിനനുവാര്യമെന്നു സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസ്റ്റ മോസ് പറഞ്ഞു.
ജീവിതത്തെ മാറ്റിമറിക്കുന്ന ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം ജീവിതത്തെ ചലനാത്മകമാക്കും ആയതിന് ദൈവവചനവുമായി നിരന്തര സംസർഗ്ഗം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസന തിരുവല്ല സെൻട്രൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭ വൈദിക ട്രസ്റ്റി ഫാ. ഡോ.തോമസ് വർഗീസ് അമയിൽ വചന ശുശ്രൂഷ നിർവഹിച്ചു. പ്രസിഡന്റ് ഫാ. എബി. സി. മാത്യു, സെക്രട്ടറി ഫാ. ചെറിയാൻ ജേക്കബ് ജോയിന്റ് സെക്രട്ടറി ഫിലിപ്പോസ് പൗലോസ് ട്രഷറർ ജയ് ബോയ് അലക്സ്,
ഫാ. അനു ജോർജ്, ഫാ. കുരുവിള മാത്യു, ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. വേങ്ങൽ ബധനി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഗായകസംഘം ഗാനശുശ്രൂഷ നിർവഹിച്ചു. കെ എം മാത്യു തിരുവല്ല രചിച്ച വിശ്വാസദീപങ്ങൾ എന്ന പുസ്തകം വൈദിക ട്രസ്റ്റിക്ക് നൽകി തിരുമേനി പ്രകാശനം ചെയ്തു.
നാളെ വൈകിട്ട് 7 ന് തിരുവനന്തപുരം ഹോളി ട്രിനിറ്റി കൗൺസിലിംഗ് സെന്റർ ഡയറക്ടർ ഫാ. വർഗീസ് റ്റി വർഗീസ് പ്രസംഗിക്കും. 2 ന് 10 മണിക്ക് ധ്യാനയോഗത്തിൽ ഡോ സക്കറിയമാർ സേവറിയോസ് നേതൃത്വം നൽകും
.jpg)
.jpg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.