'' മുഖം മൂടി ധരിച്ച സായുധ സംഘം സിസി ടിവി ചിത്രങ്ങളിൽ '' ആറുവീടുകളിൽ മോഷണം..ഇരുട്ടിൽ തപ്പി പോലീസ്

ആലപ്പുഴ;പുലർച്ചെ വീടിന്റെ  അടുക്കള വാതിൽ പൊളിച്ച്  അകത്തു കയറിയ മുഖംമൂടി സംഘം വീട്ടമ്മയുടെ  ഒന്നര പവന്റെ മാല കവർന്നു.

തുറവൂർ ആലുന്തറ വീട്ടിൽ ലീലയുടെ വീട്ടിലാണ് മൂന്നംഗ സംഘമെത്തിയത്. മാല പൊട്ടിക്കുന്നതിനിടെ ഞെട്ടിയുണർന്നു ലീല ബഹളം വച്ചതോടെ  മോഷ്ടാക്കൾ രക്ഷപ്പെട്ടു.

തുടർന്ന് സമീപവാസികൾ  നടത്തിയ പരിശോധനയിൽ ഏതാനും വീടുകളുടെ അടുക്കളവാതിൽ പൊളിച്ചതും ചില വീടുകളുടെ വാതിൽ പൊളിക്കാൻ ശ്രമം നടത്തിയതും കണ്ടെത്തി.
തുറവൂർ  കളരിക്കൽ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള വീട്ടിലുമാണു മോഷ്ടാക്കൾ ഭീതി പരത്തിയത്. 

മൊത്തം 6 വീടുകളുടെ അടുക്കള വാതിൽ മോഷ്ടാക്കൾ കുത്തിത്തുറക്കാൻ ശ്രമിച്ചിടുണ്ട്. 

തുറവൂർ കളരിക്കൽ മണ്ണാപറമ്പ് അരവിന്ദൻ, ഗാനപ്രിയയിൽ ശെൽവരത്നം, അരേശേരി സെബാസ്റ്റ്യൻ, ആലുന്തറ ജയിൻ, അറക്കൽ പ്രിയ എന്നിവരുടെ വീടുകളുടെ വാതിലുകളാണ് കുത്തിത്തുറന്ന നിലയിൽ പിന്നീട് കണ്ടെത്തിയത്.

സമീപ‌ത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു മോഷ്ടാക്കളുടെ ചിത്രം ലഭിച്ചു. 3 പേരും മുഖം മറച്ച് കൈകളിൽ മാരകായുധങ്ങളുമായി നീങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !