ആലപ്പുഴ;പുലർച്ചെ വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അകത്തു കയറിയ മുഖംമൂടി സംഘം വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവർന്നു.
തുറവൂർ ആലുന്തറ വീട്ടിൽ ലീലയുടെ വീട്ടിലാണ് മൂന്നംഗ സംഘമെത്തിയത്. മാല പൊട്ടിക്കുന്നതിനിടെ ഞെട്ടിയുണർന്നു ലീല ബഹളം വച്ചതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു.
തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിൽ ഏതാനും വീടുകളുടെ അടുക്കളവാതിൽ പൊളിച്ചതും ചില വീടുകളുടെ വാതിൽ പൊളിക്കാൻ ശ്രമം നടത്തിയതും കണ്ടെത്തി.തുറവൂർ കളരിക്കൽ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള വീട്ടിലുമാണു മോഷ്ടാക്കൾ ഭീതി പരത്തിയത്.മൊത്തം 6 വീടുകളുടെ അടുക്കള വാതിൽ മോഷ്ടാക്കൾ കുത്തിത്തുറക്കാൻ ശ്രമിച്ചിടുണ്ട്.
തുറവൂർ കളരിക്കൽ മണ്ണാപറമ്പ് അരവിന്ദൻ, ഗാനപ്രിയയിൽ ശെൽവരത്നം, അരേശേരി സെബാസ്റ്റ്യൻ, ആലുന്തറ ജയിൻ, അറക്കൽ പ്രിയ എന്നിവരുടെ വീടുകളുടെ വാതിലുകളാണ് കുത്തിത്തുറന്ന നിലയിൽ പിന്നീട് കണ്ടെത്തിയത്.
സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു മോഷ്ടാക്കളുടെ ചിത്രം ലഭിച്ചു. 3 പേരും മുഖം മറച്ച് കൈകളിൽ മാരകായുധങ്ങളുമായി നീങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.