കവരത്തി;ലക്ഷ ദ്വീപ് ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് ദ്വീപ് നിവാസികളെയും ബിജെപി പ്രവർത്തകരെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിക്കുന്നത് ദ്വീപിലെ ഇതര രാഷ്ട്രീയ പാർട്ടികളുടെ ഗൂഢ തന്ത്രമാണെന്ന് ബിജെപി ലക്ഷ ദ്വീപ് അധ്യക്ഷൻ കെ.എൻ കാസിമി കോയ.
ജനങ്ങളെയും പ്രവർത്തകരെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ദ്വീപിലെ പ്രാദേശിക മാധ്യമത്തിന്റെ ആധികാരികത പോലും നഷ്ടപെടുന്ന സ്ഥിതിവിശേഷമാണ് നിലവിൽ ഉണ്ടാകുന്നതെന്നും,-ലക്ഷ ദ്വീപിലെ ഒരു സ്റ്റുഡന്റ് അസോസിയേഷൻ നേതാവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാധ്യമത്തിന്റെ ഉദ്ദേശലക്ഷ്യം മനസിലാക്കാൻ കഴിയുന്നവരാണ് ലക്ഷദ്വീപിലെ ബിജെപി പ്രവർത്തകരെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കാസിമികോയ കൂട്ടിച്ചേർത്തു.
ലക്ഷ ദ്വീപ് ലോക്സഭ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനം എടുക്കുന്നത് ബിജെപി ദേശീയ നേതൃത്വമാണെന്നും പാർട്ടിക്ക് അതിന്റെതായ കീഴ്വഴക്കങ്ങളും ഘടകങ്ങളും പ്രവർത്തന ശൈലിയും ഉണ്ടെന്നും സ്ഥാനാർത്ഥിയെ സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാ പോഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.ലക്ഷ ദ്വീപിലെ സഥാനാർഥിയെ സംബന്ധിച്ച് കാലങ്ങളായി തീരുമാനം എടുക്കുന്നത് ദേശീയ നേതൃത്വമാണ്, സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലന്നും-
ബിജെപിയുടെ അടിസ്ഥാന തത്വത്തിൽ വിശ്വസിക്കുന്ന നേതാക്കളും പ്രവർത്തകരും ദേശീയ നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർഥി എത്ര വലിയവൻ ആണെങ്കിലും ചെറിയവൻ ആണെങ്കിലും താമര ചിഹ്നത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും വിജയം നേടുമെന്നും ബിജെപി സംസ്ഥ അധ്യക്ഷൻ വാർത്തകുറിപ്പിലൂടെ അറിയിച്ചു.

.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.