ലോകത്ത് ക്രൈസ്തവ പീഡനം വർദ്ധിക്കുന്നു / ടോണി ചിറ്റിലപ്പിള്ളി

എറണാകുളം;ഇന്ന് ഓരോ ദിനവും ലോകമെമ്പാടും ഏഴ് ക്രിസ്ത്യാനികളിൽ  ഒരാൾ പീഡിപ്പിക്കപ്പെടുന്നു.ആഫ്രിക്കയിൽ ഏഴ്  ക്രിസ്ത്യാനികളിൽ  ഒരാൾ പീഡിപ്പിക്കപ്പെടുന്നു.

ഏഷ്യയിൽ അഞ്ച് ക്രിസ്ത്യാനികളിൽ രണ്ട് പേർ  പീഡിപ്പിക്കപ്പെടുന്നു.365 ദശലക്ഷത്തിലധികം (ഏഴിൽ ഒരാൾ) ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിൻ്റെ പേരിൽ ഉയർന്ന തോതിലുള്ള പീഡനം നേരിടുന്നു.ലോക രാജ്യങ്ങളിൽ ക്രൈസ്തവ പീഡനം അപകടകരമായ വിധത്തിൽ  അക്രമാസക്തമായി മാറുകയാണ്.

കഴിഞ്ഞ വർഷം (2023)  5600 ക്രിസ്ത്യാനികളാണ് വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്.

 14,766 ദേവാലയങ്ങളും ക്രിസ്ത്യൻ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.

ദേവാലയങ്ങൾക്കും ക്രിസ്ത്യൻ സ്‌കൂളുകൾക്കും ആശുപത്രികൾക്കും സെമിത്തേരികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം 2023-ൽ വർധിച്ചു.295,120 ക്രിസ്ത്യാനികൾ വിവിധ രാജ്യങ്ങളിൽ നിന്ന് 2023 -ൽ പലായനം ചെയ്യാൻ നിർബന്ധിതരായി.യുദ്ധമോ തീവ്രവാദമോ മൂലം രാജ്യങ്ങൾ അസ്ഥിരമാകുമ്പോൾ, ക്രിസ്ത്യാനികൾ അപകടത്തിലാണ്.

ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്ന ഒരു ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ആണ്  ഓപ്പൺ ഡോർസ്.

ക്രിസ്ത്യാനികൾ ഏറ്റവും തീവ്രമായ പീഡനം നേരിടുന്ന 11 രാജ്യങ്ങളുടെ 2024-ലെ വാർഷിക റാങ്കിംഗാണ് ഓപ്പൺ ഡോർസ് പുറത്തു വിട്ട വേൾഡ് വാച്ച് ലിസ്റ്റ്.ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം നേരിടുന്ന രാജ്യങ്ങൾ:

1. ഉത്തര കൊറിയ 2.സൊമാലിയ 3.ലിബിയ 4.എറിത്രിയ 5.യെമൻ 6.നൈജീരിയ 7.പാക്കിസ്ഥാൻ 8.സുഡാൻ

9.ഇറാൻ 10.അഫ്ഗാനിസ്ഥാൻ 11.ഇന്ത്യ.

(സീറോ മലബാർ സഭയുടെ അൽമായ സെക്രട്ടറിയാണ് ലേഖകൻ)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !