സുഹൃത്തിന് വഴങ്ങിക്കൊടുക്കാത്ത ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിച്ചതായും യുവതിയുടെ പരാതി

കൊല്ലം: സുഹൃത്തിന് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. കൊല്ലം ഓയൂരിലാണ് ഞെട്ടിക്കുന്ന സംഭവം. മർദനത്തിൽ പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞദിവസം ഓയൂർ കാറ്റാടി സ്വദേശിയായ സുഹൃത്തും പരാതിക്കാരിയുടെ ഭർത്താവുമായി വീട്ടിലെത്തി മദ്യപിച്ചിരുന്നു. മദ്യലഹരിയിലായ ഇരുവരും വീട്ടമ്മയെ നിർബന്ധിച്ച് മദ്യം നൽകാൻ ശ്രമിക്കുകയും സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.

പീഡന ശ്രമം നടന്ന വിവരം വീട്ടമ്മ ഭർത്താവിനോട് പറഞ്ഞെങ്കിലും അയാൾ അത് കേൾക്കാൻ തയ്യാറാക്കാതെ തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് യുവതി പൊലീസിന് മൊഴിനൽകി. 

തല്ലുകയും മുഖത്ത് അടിക്കുകയും മുടിയിൽ കുത്തിപ്പിടിച്ച് മുഖത്ത് അടിക്കുകയും ചെയ്തതയാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.ഭാര്യയെ നിർബന്ധിച്ചു മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം നടത്തിയ ഭർത്താവിനെയും സുഹൃത്തിനെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !