വൈക്കം;തൊഴിലുറപ്പ് മേഖല വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് പദ്ധതിയിൽ എൻ എം എം എസ് മുഖേന ഹാജർ രേഖപ്പെടുത്തുന്നതിന് ജിയോ ഫെൻസിങ് എന്ന സംവിധാനം കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ബിഫോർ ജിയോ ടാഗ് ചെയ്ത സ്ഥലത്ത് നിന്ന് പരമാവധി 10 മീറ്റർ ചുറ്റളവിൽ നിന്നും മാത്രമേ എൻ എം എം എസ് മുഖേന ഹാജർ രേഖപ്പെടുത്തുവാൻ സാധിക്കും. ഈ മാറ്റം പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്.
എൻ എം എം എസ് അപ്‌ലോഡ് ചെയ്തെങ്കിൽ മാത്രമാണ് അറ്റൻഡൻസ് ആകെയുള്ള നിലവിൽ എൻ എം എം എസ് സേവാക്കാൻ മാത്രമാണ് കഴിയുന്നത് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല ആയതിനാൽ തൊഴിലാളികൾക്ക് പണം ലഭിക്കുമോ എന്നുള്ള ആശങ്ക ഉണ്ട്.
ഉദ്യോഗസ്ഥർക്ക് പോലും ഈ വിഷയം എന്ന് പരിഹരിക്കാൻ കഴിയും എന്ന് ഉറപ്പില്ല.100 തൊഴിൽ ദിനങ്ങൾ ആകാനുള്ള ഒരു പാട് തൊഴിലാളികൾ പണി ചെയ്യുന്നുണ്ട്. അറ്റെന്റൻസ് കിട്ടിയില്ല എങ്കിൽ അവർക്ക് 100 തൊഴിൽ ദിനം പൂർത്തീകരിക്കാൻ കഴിയാതെവരുകയും അവരുടെ ആ ദിവസങ്ങളിലെ കൂലിലഭ്യമാകാതെ വരും.
അതോടൊപ്പം 16 വാർഡുകളിൽ ആയി വെള്ളൂർ ഗ്രാമപഞ്ചായത്തിൽ ഇരുപത്തിരണ്ട് ലക്ഷത്തി അറുപത്തി ആറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഏഴ് രൂപ തൊഴിലാളികൾക്ക് കൂലി കുടിശിക ഉണ്ട്. നിരന്തരമായി വരുന്ന പുതിയ സാങ്കേതികയുടെ നടപ്പക്കാലും പ്രവർത്തനമാറ്റങ്ങളും പദ്ധതിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുകയാണ്.
ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കേണ്ടതുണ്ട്. അടിയന്തരമായി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സംസ്ഥാന ഗവൺമെന്റ് ഇടപെടണമെന്ന് വെള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിച്ചു
ആർ നികിതകുമാർ
പ്രസിഡന്റ്
വെള്ളൂർ ഗ്രാമപഞ്ചായത്ത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.