തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെ.പി.സി.സി.യുടെ ‘സമരാഗ്നി’ ജനകീയപ്രക്ഷോഭയാത്ര ഇന്ന് കാസർകോട്ടുനിന്ന് തുടങ്ങും.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന യാത്രയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ സംഘടിപ്പിക്കും.
കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈന്‍ ഡ്രൈവിലും തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങളുണ്ട്. 15 ലക്ഷം പ്രവര്‍ത്തകരാണ് സമരാഗ്നിയുടെ ഭാഗമാകുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് കാസർകോട് മുനിസിപ്പല്‍ മൈതാനത്ത് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനംചെയ്യും.കെ.പി.സി.സി.യുടെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്രയിൽ പ്രതിദിനജനകീയ സദസ്സും സഞ്ചരിക്കുന്ന പുസ്തകശാലയും.എല്ലാദിവസവും രാവിലെ കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും രാവിലെ 10 മുതല്‍ 12 വരെ സാധാരണക്കാരുമായി കൂടിക്കാഴ്ചനടത്തി അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യും.
കര്‍ഷകര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ജനകീയസമരങ്ങളില്‍ പങ്കെടുത്തവര്‍, കലാസാഹിത്യരംഗത്തെ പ്രമുഖര്‍, പോലീസിന്റെയും മാഫിയകളുടെയും അക്രമത്തിനിരയായവര്‍, ദുരിതമനുഭവിക്കുന്ന പ്രവാസികള്‍,
ലൈഫ് ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതിയില്‍നിന്ന് തഴയപ്പെട്ടവര്‍, സാമൂഹികക്ഷേമ പെന്ഷന് കിട്ടാത്തവര്‍ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളുമായി സംവദിക്കാനും പരാതികള്‍ കേള്‍ക്കാനുമാണ് തീരുമാനം.
പ്രധാന ജില്ലകളിൽ ഒന്നിലധികം പൊതുസമ്മേളനങ്ങളുണ്ടാകും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്നുവീതവും കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസർകോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.സമാപനസമ്മേളനത്തില്‍ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ, പ്രിയങ്കാ ഗാന്ധിയെയോ പങ്കെടുപ്പിക്കാനാണ് ആലോചന.എല്ലാ പരിപാടികളും ഗ്രീന്‍ പ്രോട്ടക്കോള്‍ പാലിച്ചായിരിക്കും നടക്കുക.
അതിനായി സേവാദളിന്റെയും പോഷക സംഘടനകളുടെയും വൊളന്റിയര്‍മാരെ പ്രത്യേകമായി നിയോഗിക്കും. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ സഞ്ചരിക്കുന്ന പുസ്തകശാല സമരാഗ്നി ജാഥയ്ക്കൊപ്പം ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.