"ഭൂമിയുടെ വിലാപം," (കവിത)
സന്ധ്യ സുനീഷ് കോന്നി ✍️
-----------------------------
'' ഉഷ്ണത്തിൻ തീക്കാറ്റിൽവെന്തുരുകുമീ ഭൂമിയിൽ
മാഞ്ചോടും മലരണിക്കാടും, പുഞ്ചവയലും,
മുല്ലയും, കറുകയയും,മുക്കുറ്റിയും.
തേജസറ്റുനില്പ്പാണു ധരണിയിൽ.
തീച്ചൂടിൽ കേഴുന്ന കാകനുമണ്ണാറക്കണ്ണനും
കിളികളുമരുവിയുമുറവയും
ഹോ, ഭയങ്കരം ദാരുണരോദനം
കർണ്ണപുടങ്ങളിൽ
പ്രളയത്തിൽ പൊയ്‌പ്പോയ കനവുകളൊക്കെയും
തിരികെ പിടിയ്ക്കാൻ വ്യാമോഹം സൂര്യന്
വെന്തുരുകും
പക്ഷിമൃഗാതികൾ, വൃക്ഷങ്ങൾ
നാമ്പു മുളയ്ക്കും ജീവനുകൾ
അതിതീഷ്ണക്കൊടും വേനലിൽ
മരിക്കുന്നു ഭൂമിയും, പിന്നെ
നാമെങ്ങനെ താണ്ടീടും ദൈവമേ
മഴ മേഘങ്ങളേ, വരിക വരിക നിങ്ങൾ
എന്നിട്ടെന്റെ അവനിയെ
കുളിർമ്മയിൽ ആറാടിക്കുക ചുറ്റിലും
ഉറവകൾ പിറക്കട്ടെ ഭൂമിയിൽ
ഇടയ്ക്കൊക്കെ പവനെന്റെ
കുളിർ തെന്നൽ വരും.
ചാരെയുരുകുന്ന ഗാത്രത്തിനോ
ആഹാ, എന്തൊരാശ്വാസം.
ദാഹിച്ചു വലയുന്ന പക്ഷി മൃഗാതികൾക്കായി
ഞാനൊരു തളികയിൽ
ഒരൽപ്പം ജലം തൂവിനാൽ
അവർവന്നെന്നെ വീക്ഷിക്കുന്നു
പെട്ടെന്ന് ഞാനെന്റെ
ശ്രെദ്ധ മാറ്റിപ്പോയി.
നൊടിനേരം കൊണ്ടൊരു കാകനപ്പോൾ
വെള്ളവും കുടിച്ചു കുളിയും കഴിഞ്ഞു
എന്നിട്ടവൻ ചില്ലയിൽ കയറി എന്നെ നന്ദിയോടു
കൂടി ചാഞ്ഞും ചരിഞ്ഞും നോക്കുന്ന മാത്രയിൽ
അവനിയിൽ ഈ ദുരവസ്‌ഥക്ക്
കാരണഭൂതരായ മനുഷ്യ കുലത്തിനു
വേണ്ടി മാപ്പു ഞാൻ ഇരക്കുന്നു
ഇപ്പോഴെന്റെ ഭൂമിതൻ
വിലാപം എന്തെന്നുകാണൂ,
ഒരൽപ്പം ജലത്തിനായ്
നായയെ പോൽ നാവുനീട്ടി
കിതച്ചു കൊണ്ടുഴറുന്നു.
ചുറ്റിലുമനേകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.