മലപ്പുറം : ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈ ടെക് സയൻസ് ലാബ് സജീകരിക്കപ്പെട്ട വിദ്യാലയമായി ഇരുമ്പുഴി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.
മലപ്പുറം ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 41 ലക്ഷം രൂപ ചെലവിലാണ് ഇരുമ്പുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കമ്പ്യൂട്ടർ, ഫിസിക്സ് ലാബുകൾ ഹൈ ടെക് സംവിധാനത്തിൽ സ്ഥാപിച്ചിട്ടുള്ളത്.ഇതോടെ ജില്ലാ പഞ്ചായത്തിന് കീഴിൽ എല്ലാ സയൻസ് വിഷയങ്ങൾക്കും ലാബ് സൗകര്യമുള്ള ഏക വിദ്യാലയമായി ഇരുമ്പുഴി ഹയർ സെക്കണ്ടറി സ്കൂൾ.ഹൈ ടെക് ലാബുകളുടെ ഉത്ഘാടനം പി. ഉബൈദുല്ല എം. എൽ. എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ അധ്യക്ഷത വഹിച്ചു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്.
അതോടൊപ്പം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന സ്കൂൾ വൈദ്യുതീകരണത്തിന്റെയും ഉദ്ഘാടനം എം.എൽ.എ നിർവ്വഹിച്ചു. ജില്ലയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും ഇത്തരത്തിൽ കമ്പ്യൂട്ടർ ഉൾപ്പെടെ എല്ലാ സയൻസ് വിഷയങ്ങൾക്കും ലാബ് സംവിധാനം ഉറപ്പു വരുത്തുമെന്ന് പ്രസിഡന്റ് എം. കെ റഫീഖ പറഞ്ഞു.ചടങ്ങിൽ അടോട്ട് ചന്ദ്രൻ, കെ എം മുഹമ്മദലി മാസ്റ്റർ, യു മൂസ, പി ബി ബഷീർ, മുരുകൻ, ജസീല ഫിറോസ് ഖാൻ, കെ പി അബ്ദുൽ മജീദ്, ജസ്ന കുഞ്ഞുമോൻ, രജനി മോഹൻദാസ്, അഡ്വക്കേറ്റ് സാന്ദ്ര, കെ എം ബഷീർ,എം. മുഹമ്മദ് മുസ്തഫ, ടി എസ് സുശാന്ത്, വിജയലക്ഷ്മി, ശ്രീകല, പി ഡി മാത്യു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.അബൂബക്കർ സ്വാഗതവും ഹെഡ്മാസ്റ്റർ കെ ശശികുമാർ നന്ദിയും പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.