പത്തനംതിട്ട;കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അസഭ്യ പ്രയോഗം നടത്തിയ സംഭവത്തെ പരിഹസിച്ച് എസ്എഫ്ഐയുടെ ഫ്ലക്സ് ബോര്‍ഡ്.
‘മൈ*#*# ഡിയര്‍ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം എന്ന വാചകത്തിനൊപ്പം രണ്ട് നേതാക്കളുടെയും ചിത്രം സഹിതമാണ് എസ്എഫ്ഐ പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
കെപിസിസി നേതൃത്വത്തിന്‍റെ സമരാഗ്നി ജാഥയുടെ ഭാഗമായി കെ.സുധാകരനും വി.ഡി സതീശനും അടുത്തദിവസം പത്തനംതിട്ടയിലെത്തുന്നുണ്ട്. അതേസമയം, ഫ്ലക്സ് ബോർഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു.
ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വി.ഡി സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിച്ചതിനിടയില്‍ അസഭ്യപദ പ്രയോഗം നടത്തിയതാണ് വിവാദമായത്.
അതേസമയം, മാധ്യമങ്ങളിലൂടെ ഈ രംഗം ജനങ്ങള്‍ കണ്ടതോടെ ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ ഇരുവരെയും സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കാന്‍ തുടങ്ങി. പിന്നാലെ മാധ്യമങ്ങളെ കണ്ടെ കെ.സുധാകരനും വി.ഡി സതീശനും വിഷയം അത്ര വലിയ വാര്‍ത്ത ആക്കേണ്ടതില്ലെന്ന് പ്രതികരിച്ചു.‘പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ല, മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി അതെ പറഞ്ഞിട്ടുള്ളൂ.
ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ല,സതീശനും ഞാനും ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. ഞാന്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആയ ആളാണ്.
എനിക്ക് ആരോടും കുശുമ്പും ഇല്ല,വളഞ്ഞ ബുദ്ധിയും ഇല്ല. ഇങ്ങനെയൊരു പ്രചരണ നടത്തിയത് ശരിയല്ല, യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യമാണത്. മാധ്യമങ്ങൾ ആണ് വിവാദം ഉണ്ടാക്കിയത്, അവര്‍ മാപ്പുപറയണം’- കെ.സുധാകരന്‍ പറഞ്ഞു..
വലിയ വാര്‍ത്താ ആക്കാനുള്ളതൊന്നും സംഭവിച്ചിട്ടില്ല. കാത്തിരുന്നു കാണാതിരുന്നാൽ ആർക്കും അസ്വസ്ഥത ഉണ്ടാകും. കെ. സുധാകരനുമായി ജ്യേഷ്ഠാനുജ ബന്ധത്തിനപ്പുറം സുഹൃദ് ബന്ധമാണുള്ളത്. ‘ഇവന്‍ എവിടെ പോയി കിടക്കുന്നു’വെന്ന് തന്നോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.
കെപിസിസി അധ്യക്ഷന്‍ തനിക്ക് വേണ്ടി ഒരുപാട് സമയം കാത്തുനിന്നു. വൈഎംസിഎയുടെ ചടങ്ങില്‍ പോയതുകെണ്ട് താന്‍ അല്‍പം വൈകി. വളരെ നിഷ്‌കളങ്കനായി അദ്ദേഹം സംസാരിച്ചതിനെ വളച്ചൊടിക്കേണ്ടതില്ലെന്ന് സതീശന്‍ പറഞ്ഞു.
നിങ്ങള്‍ (മാധ്യമങ്ങള്‍) വരുമ്പോള്‍ ക്യാമറാമാനെ കണ്ടില്ലെങ്കില്‍ ഇതേവാക്കുകളില്‍ തന്നെ പ്രതികരിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.