ലണ്ടന്‍: എംബിഎ പഠിക്കാനായി യുകെയില്‍ പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു പതിവ് രീതിയാണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ യുകെ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു.
ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് 15-21 മാസം വരെ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നായി എല്‍ബിഎസ് പ്രഖ്യാപിച്ചത്. ‘എംബിഎ ഒരു ഡിഗ്രിയെന്ന നിലയില്‍ പക്വതയാര്‍ജ്ജിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിന് ഇനിയും ഏറെ കാലം മുന്നോട്ട് പോകാനുണ്ട്’, എല്‍ബിഎസ് വൈസ്-ഡീന്‍ ജൂലിയാന് ബിര്‍കിന്‍ഷോ പറഞ്ഞു.
ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ആഗോള ജനപ്രീതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1908-ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് മാനേജ്മെന്റ് സ്കൂള്‍ ഓഫര്‍ ചെയ്ത രണ്ട് വര്‍ഷത്തെ പ്രോഗ്രാമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതാണ് സ്ഥിതി.
വിസാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയ സര്‍ക്കാര്‍ നടപടിയാണ് രണ്ട് വര്‍ഷത്തെ പ്രോഗ്രാമിന് പ്രധാനമായും ഡിമാന്‍ഡ് കുറച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതെന്ന് ജിഎംഎസി ഗവേഷണം വ്യക്തമാക്കുന്നു.ഡിപ്പന്‍ഡന്റുമാരെ കൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ ഒരു വര്‍ഷത്തെ എംബിയെയാണ് കൂടുതല്‍ ആകര്‍ഷണീയമായി മാറുന്നത്. 2024-ല്‍ എല്‍ബിഎസ് നല്കുന്ന എംബിഎ ഇന്‍ടേക്കിന് 115,000 പൗണ്ടാണ് ട്യൂഷന് ഫീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.