കാർഷിക മേഖലയിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു : പി.സി. ജോർജ്

കോട്ടയം ; കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ,സുഗന്ധവ്യഞ്ജനം ഉൾപ്പടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി വിശദമായ ചർച്ച നടത്തിയതായും, അദ്ദേഹവുമായുള്ള ചർച്ചയിൽ  കേരളത്തിന്റെ കാർഷിക മേഖലയെ രക്ഷിക്കാൻ സമഗ്രമായ പഠനം നടത്തി എങ്ങനെ കാർഷിക മേഖലയെ രക്ഷപ്പെടുത്താം-

എന്നതിനെ സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കുവാൻ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ,രാജീവ് ചന്ദ്രശേഖർ, വാണിജ്യ വകുപ്പ് അഡിഷണൽ സെക്രട്ടറി അമർദീപ് സിങ് ഭാട്ടിയ എന്നിവരെയും ചുമതലപ്പെടുത്തി.

റബർ ബോർഡുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് റബ്ബർ ബോർഡ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ ഐ.ആർ.എസ്. അഡ്വ.ഷോൺ ജോർജ് ചർച്ച നടത്തി.
റബ്ബർ ബോർഡ് ചെയർമാനെയും ഉൾപ്പെടുത്തി കൂടുതൽ ചർച്ചകൾ വരുന്ന ദിവസങ്ങൾ കേരളത്തിൽ ഉണ്ടാകും.റബ്ബർ ബോർഡിൽ ഒഴിവ് വന്നിട്ടുള്ള ഫീൽഡ് ഓഫീസർ അടക്കമുള്ള മുഴുവൻ തസ്തികളിലേക്കും പത്ത് ദിവസത്തിനുള്ളിൽ ഒഴിവ് നികത്തുവാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് പീയുഷ് ഗോയൽ ഉറപ്പുനൽകി.
പ്ലാന്റേഷൻ സബ്‌സിഡി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ കേന്ദ്ര മന്ത്രിമാരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ പദ്ധതികൾ കേരളത്തിന്റെ കാർഷിക മേഖലയിൽ ഉണ്ടാകുമെന്ന് ഉറപ്പു നൽകിയതായും പി. സി. ജോർജ് പറഞ്ഞു. പി.സി. ജോർജിനോടൊപ്പം കേന്ദ്ര മന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, അഡ്വ. ഷോൺ ജോർജ്, അഡ്വ.

ജോർജ് ജോസഫ് കാക്കനാട്ട് എന്നിവർ പിയൂഷ് ഗോയലുമായുള്ള ചർച്ചയിൽ പങ്കെടുത്തു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !