ചീഫ് എഡിറ്റർ
മോസ്‌കോ;റഷ്യ-ഉക്രെയ്ൻ യുദ്ധം 714 ആം ദിവസത്തിലേക്ക്,യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഉക്രയിനിൽ റഷ്യ നാശം വിതയ്ക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദിവസവും 1500 മുതൽ 2500 വരെ ഷെല്ലുകളും റോക്കറ്റുകളും റഷ്യ ഉക്രൈനിലേക്ക് തൊടുത്തുവിടുന്നതായും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകാത്ത തരത്തിൽ റഷ്യൻ സൈനികർ നാശം വിതയ്ക്കുകയാണെന്നും ഉക്രെയ്നിൻ്റെ കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിലെ ഗവർണർ വാഡിം ഫിലാഷ്കിൻ പറഞ്ഞു.ഉക്രയിനിയിലെ പ്രശസ്ത നഗരമായ അവ്ദിവ്കയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യ 200 ഗൈഡഡ് ഏരിയൽ ബോംബുകൾ വർഷിച്ചിട്ടുണ്ടെന്നും ഫിലാഷ്കിൻ മാധ്യമങ്ങളോട് പറഞ്ഞു.
ആയിരക്കണക്കിന് ആളുകൾക്ക് വാസസ്ഥലം നഷ്ടപ്പെട്ടതായും ഉക്രൈൻ കിഴക്കൻ മേഖല ശവ പറമ്പിന് തുല്യമാണെന്നും സാമൂഹ്യ നിരീക്ഷകരും വിലയിരുത്തുന്നു.
അതേ സമയം മോസ്‌കോ വിളിച്ചുചേർത്ത ഉക്രെയ്‌നുമായി ബന്ധപ്പെട്ട യുഎൻ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) യോഗത്തിൽ അമേരിക്കയും റഷ്യയും പരസ്പര ആരോപണങ്ങൾ നടത്തി.റഷ്യ ഉത്തര കൊറിയൻ മിസൈലുകൾ തൊടുത്തുവിട്ടതായി അമേരിക്കയും കഴിഞ്ഞ മാസം റഷ്യയുടെ സൈനിക വിമാനം വെടിവെച്ചിട്ടതിനു പിന്നിൽ അമേരിക്കയുമാണെന്ന് റഷ്യയും കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.