ലണ്ടന്‍: ഹേവാര്‍ഡ് ഹീത്തിനു അടുത്ത് അക്ഫീല്‍ഡില്‍ കുഞ്ഞുങ്ങളെ വിഷം കുത്തിവെച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി യുവതി ജിലു ജോര്‍ജ് -38 പോലീസ് അറസ്റ്റ് ചെയ്തു.
പരുക്കേറ്റ കുട്ടികളുടെ വിശദാംശങ്ങള്‍ നിയമപരമായ കാരണങ്ങള്‍ മൂലം പോലീസ് പുറത്തു വിട്ടിട്ടില്ല. ഈസ്റ്റ് സസ്സക്സില്‍ താരതമന്യേ ഉയര്‍ന്ന വരുമാനക്കാരായ ആളുകള്‍ താമസിക്കുന്ന അക്ഫീല്‍ഡില്‍ മലയാളി കുടുംബങ്ങള്‍ അധികമില്ലെന്നാണ് പുറത്തു വരുന്ന വിവരം.
വിഷബാധയേറ്റ കുട്ടികള്‍ സാധാരണ നിലയിലേക്ക് മടങ്ങുക ആണെന്നാണ് ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളുടെ അമ്മയാണ് പോലീസ് കസ്റ്റഡിയില്‍ ആയിരിക്കുന്നതെന്നും സൂചനയുണ്ട്. ഇവര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും കുട്ടികളെ കൊല്ലാന്‍ ഉള്ള പദ്ധതിയും ആയിരുന്നു എന്നാണ് മലയാളി സമൂഹത്തില്‍ പരക്കുന്ന വര്‍ത്തമാനം.
4 മാസം മുന്‍പ് കെറ്ററിംഗില്‍ ഭര്‍ത്താവിന്റെ കൈകൊണ്ടു ഭാര്യയും രണ്ടു കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തിന് ശേഷം യുകെ മലയാളികളെ തേടിയെത്തിയ അത്യന്തം പ്രയാസകരമായ സംഭവത്തില്‍ പോലീസിന്റെയും പാരാമെഡിക്സിന്റെയും അതിവേഗ നടപടികളാണ് ഒരു ദുരന്തം വഴി മാറ്റി വിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.